കുന്ദമംഗലത്ത് ഒഴുക്കിൽപ്പെട്ട് അമ്മയും മകളും ബന്ധുവും മരിച്ചു

കോഴിക്കോട് – കുന്ദമംഗലത്ത് ഒഴുക്കിൽപ്പെട്ട് മൂന്ന് മരണം. 48 കാരിയായ കാരിപ്പറമ്പത്ത് മിനി, മകൾ – 24കാരിയായ ആതിര, ഇവരുടെ ബന്ധു 13 കാരനായ കുഴിമണ്ണിൽ അദ്വൈത് എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അദ്വൈത് അപകടത്തിൽപ്പെട്ടതോടെ രക്ഷിക്കാൻ ഇറങ്ങിയവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ചെറുപുഴയിൽ പൊയ്യാം പുളിക്കമണ്ണിൽ കടവിൽ സന്ധ്യയോടെയാണ് അപകടം.
അപകടത്തിൽപ്പെട്ട അദ്വൈതിൻ്റെ അമ്മ സിനൂജയെ രക്ഷപ്പെടുത്തി. സിനൂജയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു മിനിയും ആതിരയും.

Advertisement