നട്ടുച്ച സമയം, മെട്രോ പണി നടക്കുന്നിടത്ത് ഒരു സ്യൂട്ട്കേസ്! പൊലീസെത്തി, തുറന്നപ്പോൾ യുവതിയുടെ മൃതദേഹം

Advertisement

മുംബൈ: സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തി. സെൻട്രൽ മുംബൈയിലെ കുർളയിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട് കേസ് കണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

മെട്രോ പദ്ധതിയുടെ ജോലികൾ നടക്കുന്ന ശാന്തി നഗറിലെ സിഎസ്ടി റോഡിലാണ് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നട്ടുച്ചയ്ക്ക് കണ്ടെത്തിയത്. ഉച്ചയ്ക്ക് 12.30നാണ് സ്യൂട്ട് കേസ് കണ്ടെത്തിയത്. സ്യൂട്ട് കേസിനുള്ളില്‍ കണ്ടെത്തിയ സ്ത്രീ ആരാണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഘാട്‌കോപ്പറിലെ രാജവാഡി ആശുപത്രിയിലേക്ക് അയച്ചു.

“സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ്സിനും 35 വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹം. ടി ഷർട്ടും ട്രാക്ക് പാന്റും ആണ് വേഷം” – പൊലീസ് അറിയിച്ചു. കൂടാതെ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ആം വകുപ്പ് (കൊലപാതകം) പ്രകാരം പൊലീസ് കേസെടുത്തു. മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

Advertisement