വനിതാ സംവരണം ഉടൻ നടപ്പാക്കണം എന്ന് ഉത്തരവിടാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് സുപ്രിംകോടതി

ന്യൂഡെല്‍ഹി.വനിതാ സംവരണം ഉടൻ നടപ്പാക്കണം എന്ന് ഉത്തരവിടാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് സുപ്രിംകോടതി.
വനിത സംവരണം നടപ്പാക്കാൻ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് ജയ താക്കൂർ നൽകിയ പൊതു താല്പര്യ ഹർജിയിൽ ആണ് കോടതി കോടതി നിലപാട് അറിയിച്ചത്. വനിത സംവരണ ബില്ല് പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച പശ്ചാത്തലത്തിൽ 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി തന്നെ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി.
അടുത്ത സെൻസസിനു ശേഷം മണ്ഡല പുനർനിർണ്ണയം പൂർത്തിയാക്കിയ ശേഷമേ വനിത സംവരണം നടപ്പാക്കാൻ കഴിയൂ എന്ന് കോടതി പറഞ്ഞു. എന്നാൽ സെൻസസും സംവരണവും തമ്മിൽ ബന്ധമില്ലെന്നും ആ വ്യവസ്ഥ ഒഴിവാക്കണം എന്നുമുള്ള ആവശ്യം കോടതി തള്ളി.ഈ വ്യവസ്ഥയിൽഇടപെടാൻ ആകില്ലെന്നും, വ്യവസ്ഥയിൽ ഇടപെട്ടാൽ കോടതി നിയമനിർമ്മാണം നടത്തിയതിന് തുല്യമാകുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.ജസ്റ്റിസ് സഞ്ജീവ് ഖന്ന,എസ് വിഎന്‍ ഭാട്ടി എന്നിവ രടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

Advertisement