ഖത്തറിൽ ഇന്ത്യൻ നാവികർക്ക് വധശിക്ഷ വിധിച്ച സംഭവം; പ്രധാനമന്ത്രി നേരിട്ട് ഇടപെടും

ന്യൂ ഡെൽഹി :
ഖത്തറിൽ എട്ട് ഇന്ത്യൻ നാവികർക്ക് വധിശിക്ഷ വിധിച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടും. നാവികരെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവസരം നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നാവികരുടെ കാര്യത്തിൽ ഇടപെടുന്നതിൽ കേന്ദ്രസർക്കാരിന് വലിയ വീഴ്ച സംഭവിച്ചെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ നൽകിയത് ഞെട്ടിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചിരുന്നു

നാവികസേനാ ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. നാവികരെ കാണാൻ ഈ മാസം ആദ്യം ഇന്ത്യൻ അംബാസഡറെ ഖത്തർ അധികൃതർ അനുവദിച്ചിരുന്നു. ഇന്ത്യ ഇവർക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വീണ്ടും നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ശിക്ഷ വിധിച്ച കോടതിക്ക് മുകളിൽ രണ്ട് കോടതികൾ കൂടിയുണ്ട്. അടുത്ത കോടതിയിൽ അപ്പീൽ നൽകാൻ നടപടി സ്വീകരിക്കും. ഇതിന് പുറമെ പ്രധാനമന്ത്രി ഖത്തർ അമീറുമായി സംസാരിക്കാനും ആലോചനയുണ്ട്.

Advertisement