ആഗ്രയിൽ ട്രെയിനിൽ വൻ തീപിടുത്തം ; രണ്ട് ബോഗികൾ കത്തിനശിച്ചു, രണ്ട് പേർക്ക് പരിക്ക്

ഉത്തർപ്രദേശ്:
ആഗ്രയിൽ പത്തൽകോട്ട് എക്സ്പ്രസ് ട്രെയിനിൽ. തീ പിടുത്തം. 2 ബോഗികൾ കത്തി നശിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആഗ്രാ പോലീസ് ഡപ്യൂട്ടി കമ്മീഷണർ സോനം കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു. എഞ്ചിനടുത്തുള്ള 3,4 കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് 3.45 നായിരുന്നു സംഭവം. പഞ്ചാബിലെ ഫിറോസ്പൂർ കൺട്രോൺമെൻറിൽ നിന്നും മധ്യപ്രദേശിലെ സിയോനിലേക്കുള്ള ട്രയിനായിരുന്നു ഇത്.

Advertisement