കൊല്ലം സഹോദയ സ്‌കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

Advertisement

ശാസ്താംകോട്ട: കൊല്ലം സഹോദയ സ്‌കൂള്‍ കലോത്സവം ‘സര്‍ഗ്ഗോത്സവ് 2023 ‘ ന് ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും സംഗീതജ്ഞനുമായ പത്മശ്രീ കൈതപ്രം ദാമോധരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജര്‍മ്മനിയില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധന്‍ വിന്‍ഫ്രീഡ് റോത്ത് മുഖ്യാതിഥിയായിരുന്നു. കലോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ.എബ്രഹാം തലോത്തില്‍, ജനറല്‍ സെക്രട്ടറി ബോണിഫസ്യ വിന്‍സെന്റ്, ട്രഷറര്‍ ഫാ. വിന്‍സെന്റ് കാരിക്കല്‍ ചാക്കോ, സഹോദയ ഭാരവാഹികളായ കെ.എം. മാത്യു, ഡോ. എബ്രഹാം കരിക്കം, റ്റി. ഗിരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 28 വരെ നടക്കുന്ന കലോത്സവത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ 42 സ്‌കൂളുകളില്‍ നിന്നായി 140 ഇനങ്ങളില്‍ 10 വേദികളിലായി 2500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 28 ന് വൈകിട്ട് 4 ന് വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ കലോത്സവം സമാപിക്കും.

Advertisement