നവരാത്രി തിരക്ക്; ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് ഇന്ന് രാത്രി സ്‌പെഷ്യൽ ട്രെയിൻ

ചെന്നൈ:
നവരാത്രിയോട് അനുബന്ധിച്ചുള്ള യാത്രാ തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 11.45ന് പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 11.45ന് പുറപ്പെടുന്ന(06047) വണ്ടി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് മംഗലാപുരത്ത് എത്തും. മംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാത്രി 7.30ന് തിരിക്കുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.20ന് ചെന്നൈയിൽ എത്തും

പെരമ്പൂർ, ആർക്കോണം, കട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. റിസർവേഷൻ ആരംഭിച്ചു

Advertisement