മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി എന്തിന്, ഹര്‍ജിയില്‍ ഇന്ന് വിധി

Advertisement

ന്യൂഡെല്‍ഹി . മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രധാന ഹർജ്ജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. അഭിഭാഷകരെ രണ്ട് വിഭാഗങ്ങളായ് മാറ്റുന്ന അഡ്വക്കേറ്റ് ആക്ടിലെ 16 , 23(5) വകുപ്പുകൾ റദ്ധാക്കണം എന്നതാണ് ഹർജ്ജിയിലെ ആവശ്യം. മലയാളിയായ അഭിഭാഷകൻ മാത്യം നെടും മ്പാറ നല്കിയ ഹർജ്ജിയിൽ ജസ്റ്റിസ് സഞ്ജയ് കിഷന്‍കൗള്‍ ന്റെ അദ്ധ്യക്ഷതയിലുള്ള രണ്ടംഗ ബൻചാണ് വാദം കെട്ടത്. മുതിർന്ന അഭിഭാഷക പദവി നിശ്ചയിക്കപ്പെടുന്നത് അധികാരത്തിലുള്ള വിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ്. ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 14 ന്റെയും 21ന്റെയും ലംഘനമാണ് ഇത്. മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി വക്കീല്‍ ഫീസ് വര്‍ധനവിന് കാരണമായ്. പാവപ്പെട്ടവര്‍ക്ക് നിയമ സേവനം ലഭ്യമാകാത്ത സാഹചര്യം ആണ് ഇത് ഉണ്ടാക്കുന്നതെന്നും ഹർജ്ജിക്കാരൻ സുപ്രിം കോടതിയിൽ വാദിച്ചു.

Advertisement