മുതിർന്ന അഭിഭാഷക പദവി റദ്ദാക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി

Advertisement

ന്യൂഡെല്‍ഹി . മുതിർന്ന അഭിഭാഷക പദവി റദ്ദാക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ‘ മുതിർന്ന അഭിഭാഷക പദവി നൽകുന്നത് സുപ്രിംകോടതി ശരിവച്ചു.മുതിർന്ന അഭിഭാഷക പദവി പ്രത്യേക അവകാശങ്ങളുള്ള ഒരു വിഭാഗം അഭിഭാഷകരെ സൃഷ്ടിച്ചുവെന്ന വാദം സുപ്രിം കോടതി അംഗീകരിച്ചില്ല. മുതിർന്ന അഭിഭാഷകനായുള്ള വർഗ്ഗീകരണം യുക്തിരഹിതമല്ലെന്നും സ്റ്റാൻഡേർഡ് മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതെന്നും സുപ്രിം കോടതി വ്യക്തമാക്കി. മലയാളി അഭിഭാഷകനായ മാത്യൂസ് ജെ നെടുമ്പാറ അടക്കം 7 അഭിഭാഷകരാണ് മുതിർന്ന അഭിഭാഷ പദവി റദ്ധാക്കണം എന്ന് ആവശ്യപ്പെട്ടു സുപ്രിം കോടതിയെ സമീപിച്ചത്. ഹർജി ക്കാരന്റേത് ദുസ്സാഹാസമെന്ന് സുപ്രിം കോടതി വിമർശിച്ചു.ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സി ടി രവികുമാർ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

Advertisement