ജഡ്ജിമാരുടെ പേരിൽ കോഴ: എഫ്‌ഐആർ റദ്ദാക്കണമെന്ന അഡ്വ. സൈബിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി

Advertisement

കൊച്ചി:
ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി. അന്തിമ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ പരിഗണിക്കാൻ വിജിലൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. അന്തിമ റിപ്പോർട്ടിന്റെ പകർപ്പിന് അപേക്ഷ നൽകിയാൽ ഹർജിക്കാരന് പകർപ്പ് കൈമാറണമെന്നും കോടതി നിർദേശിച്ചു.
കൊച്ചി സെൻട്രൽ പോലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധനം സെക്ഷൻ 7 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുന്നതിനാലാണ് സൈബി ജോസിനെതിരായി വിജിലൻസ് കോടതിയിൽ എഫ് ഐ ആർ നൽകിയത്.

Advertisement