അറസ്റ്റിലായി ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ:
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബാലാജിയെ പ്രവേശിപ്പിച്ചത്. കേസിൽ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പുഴൽ ജയിലിലാണ് സെന്തിൽ തടവിൽ കഴിയുന്നത്

ജൂണിൽ അറസ്റ്റ് ചെയ്യുന്ന സമയത്തും സെന്തിലിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം.

Advertisement