ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. ഒമ്പത് വിക്കറ്റിനാണ് ടീം ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 96 റൺസാണ് ബംഗ്ലാദേശ് നേടിയത്. മറുപടി ബാറ്റിംഗിൽ 9.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം കണ്ടു.
ഇന്ത്യക്കായി തിലക് വർമ അർധ സെഞ്ച്വറി നേടി. ആറ് സിക്‌സും രണ്ട് ഫോറും സഹിതം 55 റൺസാണ് തിലക് വർമ നേടിയത്. ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്ക് വാദ് 26 പന്തിൽ 40 റൺസെടുത്തു. ജയ്‌സ്വാൾ പൂജ്യത്തിന് മടങ്ങി. നേരത്തെ ഇന്ത്യക്കായി സായ് കിഷോർ മൂന്നും വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റുകളും വീഴ്ത്തി. അർഷ്ദീപ് സിംഗ്, തിലക് വർമ, രവി ബിഷ്‌ണോയി, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Advertisement