മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 7 മരണം, 40 പേർക്ക് പരുക്ക്

Advertisement

മുംബൈ: മുംബൈയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ ഏഴു പേർ മരിച്ചു. അപകടത്തിൽ 40 പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഗൊരേഗാവിൽ ജയ് ഭവാനി എന്ന അഞ്ചുനില കെട്ടിടത്തിലായിരുന്നു അപകടം.

അപകടത്തെ തുടർന്ന് താഴത്തെ നിലയിൽ കടമുറികളിലേക്കും പാർക്കുചെയ്തിരുന്ന വാഹനങ്ങളിലേക്കും തീപടർന്നു. ഇതോടെ മുകളിൽ നിലയിൽ പലരും കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ എട്ടു യൂണിറ്റ് ഫയർ എൻജിനുകൾ പ്രവർത്തിപ്പിച്ച് പുലർച്ചെ ഏഴോടെയാണ് തീ നിയന്ത്രിക്കാനായത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Advertisement