പാർലമെൻ്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട കേന്ദ്രസർക്കാർ പുറത്ത് വിട്ടു

Advertisement

ന്യൂഡെല്‍ഹി. പാർലമെൻ്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്ത് വിട്ട് കേന്ദ്രസർക്കാർ.മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും, കമ്മീഷ്ണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബിൽ ലോകസഭയിൽ അവതരിപ്പിക്കും.കമ്മീഷ്ണർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്നതാണ് ബിൽ.സുപ്രീംകോടതി വിധിപ്രകാരം ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതിക്കാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള അധികാരമുള്ളത്.ഇത് മറികടക്കാനാണ് ബില്ലിലൂടെ കേന്ദ്രസർക്കാരിന്റെ നീക്കം.വർഷകാലസമ്മേളനത്തിൽ രാജ്യസഭയിൽ ഈ ബിൽ അവതരിപ്പിച്ചിരുന്നു.ബില്ലിൽ അന്ന് പ്രതിപക്ഷം ശകതമായ പ്രതിഷേധം അറിയിച്ചു.ഈ ബില്ലിനു പുറമേ മറ്റു മൂന്നു ബില്ലുകളും പ്രത്യേക പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കും.അതേസമയം ഇന്ത്യ സഖ്യം സിഇസി ബില്ലിനെ ശക്തമായി എതിർക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു

Advertisement