ഇന്നലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്ന്

Advertisement

തിരുവനന്തപുരം . ഇന്നലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്ന് ചേരും. നിപ്പാ അവലോകന യോഗം കാരണമാണ് ഇന്നലെ മന്ത്രിസഭായോഗം മാറ്റിവെച്ചത്. റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾക്ക് അംഗീകാരം നൽകുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ദീർഘകാല കരാറിന് അംഗീകാരം നൽകുന്ന കാര്യത്തിൽ പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് വെക്കാനാണ് ചീഫ് സെക്രട്ടറിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ ഇതുവരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് അന്തിമരൂപമായതായി സ്ഥിരീകരണമില്ല. വയനാട് കണ്ണോത്തുമലയിൽ ജീപ്പ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായത്തിന് നൽകുന്ന കാര്യവും മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.

Advertisement