ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണം, എന്‍‍ഡിഎ ഭരിക്കുന്ന നാഗാലാൻഡ് നിയമസഭ പ്രമേയം പാസാക്കി

കോഹിമ. ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നാഗാലാൻഡ് നിയമസഭാ പാസാക്കി.ഈ മാസം ആദ്യം യു സി സി വിഷയത്തിൽ ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു.പ്രതിനിധികൾ ഏകീകൃത സിവിൽ കോഡിനെതിരെ കടുത്ത അതൃപ്ത്തി രേഖപ്പെടുത്തി എന്നും നെഫ്യൂ റിയോ സഭയിൽ പറഞ്ഞു.

ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് പ്രമേയത്തെ പിന്തുണച്ചത്.യുസിസിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22-ാമത് നിയമ കമ്മീഷന് സംസ്ഥാന മന്ത്രിസഭ നേരത്തെ തന്നെ നിവേദനം നൽകിയിട്ടുണ്ട്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പരിശോധിക്കാമെന്ന് അറിയിച്ചതായും സർക്കാർ സഭയിൽ വ്യക്തമാക്കിയിരുന്നു.എൻഡിഎ സഖ്യകക്ഷി ഭരിക്കുന്ന സംസ്ഥാനത്താണ് ഏക സിവിൽകോഡിനെതിരെ പ്രമേയം പാസാക്കിയത്…

എകസിവിൽ കോഡ്: കേന്ദ്രനേത്യത്വത്തെ തള്ളി നാഗാലാൻഡ് ബി.ജെ.പി ഘടകം നിലപാടെടുത്തത് വെല്ലുവിളിയാണ്.എകസിവിൽ കോഡ് നാഗാലാൻഡിൽ അപ്രായോഗികം എന്ന് നിലപാട്. എക സിവിൽ കോഡിനെതിരായ് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന് ഒപ്പമാണ് തങ്ങളെന്ന് നാഗാലാൻഡ് ബിജെപി അധ്യക്ഷൻ ടെംജെൻ ഇംന അലോങ് പ്രഖ്യാപിച്ചു.

Advertisement