ഉത്തർപ്രദേശിൽ നാശം വിതച്ച് കനത്ത മഴ

ലഖനൗ.ഉത്തർപ്രദേശിൽ നാശം വിതച്ച് കനത്ത മഴ.6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ലഖിംപൂർ ഖേരി, ബഹ്റൈച്ച്, ശ്രാവസ്തി, സീതാപൂർ, ബരാബങ്കി, ഗോണ്ട എന്നീ ജില്ലകളിൽ റെഡ് അലർട്ടും, ഹർദോയ്, ബസ്തി, ലഖ്‌നൗ, സിദ്ധാർത്ഥനഗർ എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

മഴക്കെടുതിയിൽ ഇതുവരെ 19ലധികം പേർക്കാണ് ജീവൻ നഷ്ടമായത്.ബരാബങ്കിയുടെ നഗരപ്രദേശത്തെ 10-ലധികം പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.കനത്ത മഴമൂലം ഉത്തർപ്രദേശിലെ റെയിൽവേ ഗതാഗതത്തെയും സാരമായി ബാധിച്ചു.വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നും ആളുകളെ ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ മാറ്റി പാർപ്പിക്കുകയാണ്.

Advertisement