എല്ലാ വിഭാഗങ്ങളുടെയും നിയമം ഒന്നാക്കുന്നതിനെക്കാൾ സർക്കാർ മുൻഗണന നൽകേണ്ടത്ജനവിഭാഗങ്ങൾക്കിടയിലെ ഐക്യം നിലനിർത്താന്‍, മാ. സുബ്രഹ്മണ്യന്‍

കോഴിക്കോട്. ഏക സിവിൽകോഡിനെതിരായ പോരാട്ടങ്ങൾക്ക് തമിഴ്നാട് സർക്കാരിന്റെയും ഡി എം കെയുടെയും പിന്തുണ ഉണ്ടാകുമെന്ന് തമിഴ്നാട് മന്ത്രിയും നിയമജ്ഞനുമായ മാ. സുബ്രഹ്മണ്യൻ .
എല്ലാ വിഭാഗങ്ങളുടെയും നിയമം ഒന്നാക്കുന്നതിനെക്കാൾ സർക്കാർ മുൻഗണന നൽകേണ്ടത്
ജന വിഭാഗങ്ങൾക്കിടയിലെ ഐക്യം നിലനിർത്താനാണെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽകോഡിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാ. സുബ്രഹ്മണ്യൻ .
ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര നീക്കമെന്നും ഇതിനെ ചെറുക്കണമെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരിപാടിയിൽ
ജിഫ്രി മുത്തുക്കോയ തങ്ങൾ ,പി കെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദീഖ്,കെ ടി കുഞ്ഞിക്കണ്ണൻ വിടി ബൽറാം ,ബിഷപ്പ് .എച്ച് .ജി ഐറേനിയോസ് പൗലോസ്തുടങ്ങിയവർ പങ്കെടുത്തു.

Advertisement