ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് പാസാക്കും . മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് ബിൽ നിയമസഭയിയിൽ ഇന്നലെ അവതരിപ്പിച്ചത്. തിങ്കളാഴ്ച ആരംഭിച്ച ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരുന്നു ബില്ലവതരണം. ബിൽ പാസായാൽ രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. അതേസമയം ബില്ലിൽ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന നിർദ്ദേശങ്ങൾ ഉണ്ടെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തി. ലിവിങ് ടുഗദർ രജിസ്ട്രേഷൻ വേണമെന്ന് നിർദ്ദേശത്തിനെതിരെ ഹർജി സുപ്രീംകോടതിയിൽ സമർപ്പിക്കാനാണ് നീക്കം.
Advertisement