വിവാഹിതയായ യുവതിയെ നിരന്തരം ബലാത്സംഗം ചെയ്ത് പണം തട്ടിയ നാല്പത്തെട്ടുകാരൻ അറസ്റ്റിൽ

മുംബൈ: വിവാഹിതയായ യുവതിയെ നിരന്തരം ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐരോളി സ്വദേശിയായ നാല്‍പത്തെട്ടുകാരൻ യുവതിയെ നിരന്തരമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിരുന്നത്.

ഇതിനിടെ യുവതിയില്‍ നിന്നും ഇയാള്‍ പണവും കൈപ്പറ്റിയിരുന്നു.

കഴിഞ്ഞ മേയ് മാസം മുതല്‍ ഇയാള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. തുടര്‍ന്നു യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ വിഡിയോ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തി.

ലൈംഗികബന്ധത്തിനു വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും നല്‍കുമെന്നു ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. നിരവധി തവണ യുവതിയെ പ്രതി പീഡിപ്പിച്ചു. വിഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി 50,000 രൂപയും ഇയാള്‍ യുവതിയില്‍നിന്നും കൈക്കലാക്കിയിരുന്നു. യുവതിയുടെ പരാതിയില്‍ വെള്ളിയാഴ്ച കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement