രാഹുല്‍ഗാന്ധി കേരളത്തില്‍ മല്‍സരിക്കില്ലേ?

ന്യൂഡെല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. രാഹുൽ കേരളത്തിൽ തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.അജയ് റായ് പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും രാഹുൽ എവിടെ മത്സരിക്കും എന്നതിൽ ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കി.


2024 തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി എവിടെ മത്സരിക്കുമെന്ന ചോദ്യം സജീവ ചർച്ച ആകുന്നതിനിടെയാണ്, രാഹുൽ അമെത്തിയിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് കോണ്ഗ്രസ്അധ്യക്ഷൻ അജയ് റായ് രംഗത്ത് വന്നത്.

ഇത് യാഥാർഥ്യമായാൽ അമേത്തിയില്‍ രാഹുല്‍-സ്മൃതി ഇറാനി പോരാട്ടത്തിനു വീണ്ടും കളമൊരുങ്ങും. അമേത്തി രാഹുൽ തന്നെ തിരിച്ചു പിടിച്ചാൽ അത് അദ്ദേഹത്തിനും, പാർട്ടിക്കും ദേശീയതലത്തിൽ ഗുണം ചെയ്യുമെന്നാണ് സംസ്ഥാന കോൺഗ്രസിന്റ നിലപാട്.

അതേ സമയം രാഹുൽ വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ്ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ, വിജയം ഉറപ്പാക്കാനായി പാർട്ടി പ്രവർത്തകർ തീവ്രശ്രമം നടത്തുമെന്നും അജയ് റായ് പറഞ്ഞു,
2014 ലും 2019 ലും വാരണാസിയിൽ നരേന്ദ്രമോദിക്കെതിരെ അജയ് റായ് ആയിരുന്നു കൊണ്ഗ്രെസ്സ് സ്ഥാനാർഥി.

അതേസമയം ഇത്തവണ യുപി യിലെ കോണ്ഗ്രസ്സിന്റെ ഏക സീറ്റായ സോണിയ ഗാന്ധിയുടെ റായ്ബറേലിയും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിനാണ് മണ്ഡലത്തിന്റ ചുമതല നൽകിയിരിക്കുന്നത്.

Advertisement