മൂന്നാം ടേമിലും ഞാൻ തന്നെ; ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും: മോദി

ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ ഭ​ര​ണ​ത്തി​ന്‍റെ മൂ​ന്നാം ടേ​മി​ൽ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ​യാ​ണു ബി​ജെ​പി​ക്കു ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ഭി​ക്കു​മെ​ന്നും താ​ൻ ത​ന്നെ തു​ട​രു​മെ​ന്നും മോ​ദി​യു​ടെ പ്ര​ഖ്യാ​പ​നം.

എ​ന്‍റെ ആ​ദ്യ ടേ​മി​ൽ ഇ​ന്ത്യ പ​ത്താ​മ​ത്തെ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യാ​യി​രു​ന്നു. ര​ണ്ടാം ടേ​മി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. മൂ​ന്നാം ടേ​മി​ൽ മൂന്നാം സ്ഥാ​ന​ത്തെ​ത്തും. ഇ​തു താ​ൻ ന​ൽ​കു​ന്ന ഉ​റ​പ്പാ​ണെ​ന്നും മോ​ദി. ഡ​ൽ​ഹി​യി​ൽ ജി20 ​ഉ​ച്ച​കോ​ടി​ക്കാ​യി ന​വീ​ക​രി​ച്ച പ്ര​ഗ​തി മൈ​താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്കു​പ​ടി​ഞ്ഞാ​റും തെ​ക്കു​വ​ട​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യം മാ​റു​ക​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള റെ​യ്‌​ൽ പാ​ല​വും റോ​ഡും മൈ​താ​ന​വും തു​ര​ങ്ക​വും ഏ​റ്റ​വും വ​ലി​യ പ്ര​തി​മ​യും ഇ​ന്ന് ഇ​ന്ത്യ​യു​ടേ​താ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി.

ജി 20 ​യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ന​വീ​ക​രി​ച്ച പ്ര​ഗ​തി മൈ​താ​നി​ലെ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ എ​ക്സി​ബി​ഷ​ൻ കം ​ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ഇ​കി​ന് ഭാ​ര​ത് മ​ണ്ഡ​പം എ​ന്ന പേ​രും ന​ൽ​കി. 123 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള പ്ര​ഗ​തി മൈ​താ​നി​ൽ ആ​ഗോ​ള​ത​ല​ത്തി​ല്‍ മെ​ഗാ കോ​ണ്‍ഫ​റ​ന്‍സു​ക​ള്‍, അ​ന്താ​രാ​ഷ്ട്ര ഉ​ച്ച​കോ​ടി​ക​ള്‍, സാം​സ്‌​കാ​രി​ക ആ​ഘോ​ഷ​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യാ​ണ് 2700 കോ​ടി രൂ​പ ചെ​ല​വി​ൽ ഭാ​ര​ത് മ​ണ്ഡ​പം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 7,000 ഇ​രി​പ്പി​ട​ങ്ങ​ളു​ള്ള​താ​ണു കോ​ൺ​ഫ​റ​ന്‍സ് ഹാ​ള്‍. ഇ​ത് 5,500 പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഐ​ക്കോ​ണി​ക് സി​ഡ്‌​നി ഓ​പ്പ​റ ഹൗ​സി​നെ​ക്കാ​ള്‍ വ​ലു​താ​ണ്. സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ക്കും പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ക്കു​മാ​യി മൂ​ന്ന് പി​വി​ആ​ര്‍ തി​യെ​റ്റ​റു​ക​ൾ​ക്കു തു​ല്യ​മാ​യ ഗ്രാ​ന്‍ഡ് ആം​ഫി തി​യെ​റ്റ​റും സ​ജ്ജ​മാ​ക്കി. ‌

Advertisement