കരുവന്നൂർ കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് നരേന്ദ്രമോദി

കേരളത്തിൽ വിവാദമായ കരുവന്നൂർ ബാങ്ക് തട്ടിപ്പും സ്വർണ്ണക്കടത്തും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂർ കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. കേസിൽ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കും. സ്വർണ്ണ കടത്ത് കേസിൽ കണ്ണികൾ ഏത് ഓഫീസിൽ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാമെന്നും മോദി ചൂണ്ടിക്കാട്ടി. 

Advertisement