മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി

Advertisement

ഇംഫാല്‍. മണിപ്പൂരിലെ കലാപബാധിത മേഖലകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി .മൊയ്റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.രണ്ടുദിവസത്തെ സന്ദർശനത്തിനുശേഷം രാഹുൽഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി.

രണ്ടാം ദിനം മൊയ്റാങ്ങിലെ മെയ്തെയ് വിഭാഗങ്ങളുടെ ക്യാമ്പിലായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനം.റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഹെലികോപ്റ്ററിലാണെത്തിയത്. മെയ്തെയ് വിഭാഗത്തിലെ സ്ത്രീകൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.ഹൃദയഭേദകമാണ് മണിപ്പൂരിലെ സാഹചര്യമെന്ന് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.മണിപ്പുരിലെ സാഹചര്യം പുറംലോകം അറിയാതിരിക്കാൻ ആണ് റോഡ് മാർഗ്ഗമുള്ള യാത്ര പോലീസ് തടയുന്നതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

സംസ്ഥാന സർക്കാരിൽ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ,കേന്ദ്രസർക്കാർ നിസ്സംഗത പാലിക്കുന്നുവെന്നും കോൺഗ്രസ് വിമർശിച്ചു.സന്ദർശനത്തിനുശേഷം ഗവർണറെ നേരിൽ കണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ സാഹചര്യം ധരിപ്പിച്ചു .
മണിപ്പൂരിലെ പ്രതിപക്ഷ പാർട്ടികളുമായുള്ള കൂടിക്കാഴ്ച ശേഷമാണ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങിയത്.അതിനിടെ കാങ്പോക്പിയിലെ വെടിവെപ്പിൽ ഒരാൾ കൂടി മരിച്ചു.ഇന്നലെ പുലർച്ചയുണ്ടായ വെടിവെപ്പിൽ മരണം മൂന്നായി.വെടിവെപ്പിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഇംഫാലിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു

Advertisement