ബ്രിജ് ഭൂഷന് എതിരായ ലൈംഗിക പീഡന പരാതി,പ്രായ പൂർത്തി ആകാത്ത താരം മൊഴി മാറ്റാൻ കാരണം ഭീഷണി , സാക്ഷി മല്ലിക്

ന്യൂഡെല്‍ഹി. ബ്രിജ് ഭൂഷന് എതിരായ ലൈംഗിക പീഡന പരാതിയിൽ പ്രായ പൂർത്തി ആകാത്ത താരം മൊഴി മാറ്റാൻ കാരണം ഭീഷണി എന്ന് ഗുസ്തി താരം സാക്ഷി മല്ലിക്.താരത്തിന്റ കുടുംബത്തിന് നേരെ ഭീഷണി ഉണ്ടായിരുന്നുവെന്നും സാക്ഷി മല്ലിക് വെളിപ്പെടുത്തി. ബ്രിജ് ഭൂഷന്റെ പീഡനം സംബന്ധിച്ച് ആദ്യ ഘട്ടത്തിൽ പരാതി പ്പെടാതിരിക്കാൻ കാരണം താരങ്ങൾ തമ്മിൽ കൂട്ടായ്‌മ ശക്തമല്ലാത്തത് ആണെന്നും സാക്ഷി പറഞ്ഞു.ഗുസ്തി താരങ്ങളുടെ സമരം സർക്കാരിന് എതിരല്ല എന്നും റസ്ലിംഗ് ഫെഡറേഷനിലെ ദുഷ് പ്രവണതകൾക്കെതിരാണെ ന്നും സാക്ഷി വ്യക്തമാക്കി. ഭാരത്താവ് സത്യവ്രത്
കാഡിയാനൊപ്പമുള്ള വീഡിയോയിലൂടെ യാണ് സാക്ഷി യുടെ വെളിപ്പെടുത്തൽ.

Advertisement