ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ ഗുസ്തി തരങ്ങൾ കേന്ദ്ര സർക്കാരിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡെല്‍ഹി. റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ ഗുസ്തി തരങ്ങൾ കേന്ദ്ര സർക്കാരിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ജൂൺ 15 ന് മുൻപായി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും എന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ കായിക താരങ്ങൾക്ക് നൽകിയ ഉറപ്പ്. അന്വേഷണം റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചിരുന്നെങ്കിലും, ഇതുവരെയും സമർപ്പിച്ചിട്ടില്ല. വിഷയത്തില്‍ ഗുസ്തി താരങ്ങൾ ഇന്ന് തുടർ സമരപരിപാടികൾ പ്രഖ്യാപിച്ചെക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും, പിതാവും മൊഴി മാറ്റി നൽകിയത് ഉൾപ്പെടെ പരിഗണിച്ചാകും പോലീസിന്റെ റിപ്പോർട്ട്. സർക്കാർ ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് കർഷകരും ഗുസ്തി താരങ്ങളും അടങ്ങുന്ന സമരസമിതിയുടെ തീരുമാനം. ജൂൺ 15 നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജന്തർ മന്ദറിലെ സമരം പുനരാരംഭിക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യൻ ഗയിംസിൽ നിന്ന് അടക്കം പിന്മാറും എന്നായിരുന്നു ഗുസ്തി താരങ്ങലുടെ മുന്നറിയിപ്പ്.ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ഹരിയനയിലെ ജജ്ജറിൽ, ഡൽഹി – റോത്തക് ദേശീയ പാത കർഷകർ ഉപരോധിച്ചു.

Advertisement