വധു വലിയ വെടിവയ്പുകാരി ,വരന്‍ വിരണ്ടുപോയി, വിവാഹവേദിയിലെ വധുവിന്‍റെ വെടിവയ്പ് വൈറല്‍

ലക്‌നൗ :കല്യാണം ഉറപ്പിക്കുമ്പോള്‍ വരന്‍ ഇത്രയും പ്രതീക്ഷിച്ചുകാണില്ല, വിവാഹ ചടങ്ങിനിടെ വധു തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് വെടിവയ്ക്കുന്ന വീഡിയോ വൈറലായി.ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ നിന്നുള്ള വിവാഹ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതും വിവാദമായതും .

വധുവിന്റെ അരികില്‍ ഇരിക്കുന്ന വരന്‍ ഭയന്നിരിക്കുന്നതും ഈ വീഡിയോയില്‍ വ്യക്തമാണ്. വരന്റെ ഈ ഭയപ്പാടാണ് വാര്‍ത്തയായത്.

ഹത്രാസ് നഗ്ല ശേഖ ഗ്രാമത്തിലാണ് വൈറലായ വിവാഹം നടന്നത് . സേലംപൂരിലെ ഒരു ഗസ്റ്റ് ഹൗസിലാണ് വിവാഹ ചടങ്ങ് നടന്നത് . 5 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വൈറല്‍ വീഡിയോയില്‍, പെണ്‍കുട്ടിയുടെ പിന്നില്‍ നില്‍ക്കുന്ന കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ വധുവിന്റെ നേരെ റിവോള്‍വര്‍ നീട്ടി. ഭര്‍ത്താവിനൊപ്പം വേദിയില്‍ ഇരുന്ന വധു വെടിയുതിര്‍ത്തു. 4 റൗണ്ടാണ് വെടിയുതിര്‍ത്തത് . . ശേഷം പെണ്‍കുട്ടി വീണ്ടും റിവോള്‍വര്‍ പിന്നില്‍ നിന്ന ആള്‍ക്ക് കൈമാറി.പഞ്ചായബിലും മറ്റും വിവാഹഘോഷയാത്രയില്‍ വെടി പതിവാണ്. പലപ്പോഴും അപകടവും ഉണ്ടാകാറുണ്ട്. എന്നാല്‍ വധു വെടിവെയ്ക്കുന്നത് അപൂര്‍വമാണ്. സംഭവത്തില്‍ ഹത്രാസ് പോലീസ് വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Advertisement