ഉത്തരാഖണ്ഡില്‍ അരലക്ഷത്തോളം പേരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരായ ഹർജ്ജിയുമായി പ്രശാന്ത് ഭൂഷണ്‍

നൈനിറ്റാൾ .ഉത്തരാഖണ്ഡില്‍ അരലക്ഷത്തോളം പേരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരായ ഹർജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപമുള്ള കോളനികളിൽ നിന്ന് 4,365 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലം കൈയ്യറിയതാണെന്ന് കാട്ടി റെയിൽവെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി റെയിൽ വേ യ്ക്ക് അനുകൂലമായ് വിധി പുറപ്പെടുവിച്ചത്. ഹൈകോടതി ഉത്തരവിന് പിന്നാലെ കുടുംബങ്ങൾക്ക് ഒഴിയാൻ നോട്ടീസ് റെയിൽ വേ നൽകി.

ഏഴ് ദിവസത്തെ സമയമാണ് ഒഴിയാൻ നൽകിയിരിക്കുന്നത്.കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണമെന്നും അതിനായി ആവശ്യമെങ്കില്‍ പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. ഇതിനായി ചിലവാകുന്ന തുക കയ്യേറ്റക്കാരില്‍ നിന്നും പിഴയായി ഈടാക്കാനാണ് നിർദ്ദേശം . ഈ ഉത്തരവിനെതിരെ ആണ് സുപ്രിം കോടതിയിലെ ഹർജ്ജി. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് ഹർജ്ജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരാകുക.

Advertisement