ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ മുന്നേറ്റം; എക്സിറ്റ് പോൾ

ഷിംല∙ ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് എക്സിറ്റ് പോൾ പ്രവചനം. റിപബ്ലിക് – ടൈംസ് നൗ എക്സിറ്റ് പോൾ പ്രവചനങ്ങളാണു പുറത്തുവന്നിരിക്കുന്നത്. എഎപി കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നാണ് പുറത്തുവന്ന പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

എക്സിറ്റ് പോൾ ഫലം ഇങ്ങനെ:

റിപ്പബ്ലിക് ടിവി പി–എംഎആർക്യു: ബിജെപി (34–39), കോൺഗ്രസ് (28–33), ആംആദ്മി (0–1)

ടൈംസ് നൗ–ഇടിജി: ബിജെപി (34–42), കോൺഗ്രസ് (24–32) ആംആദ്മി (0)

ന്യൂസ് എക്സ്–ജൻ കി ബാത്: ബിജെപി (32–40), കോൺഗ്രസ് (27–34), ആംആദ്മി (0)

സീ ന്യൂസ്–ബാർക്: ബിജെപി (35–40), കോൺഗ്രസ് (20–25), ആംആദ്മി (0–3)

68 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 66.58% പോളിങ് ആണ് രേഖപ്പെടുത്തിയത്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ചത്. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

Advertisement