എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; രാജസ്ഥാനിൽ ബിജെപി, ഛത്തീസ്ഗഢിൽ കോൺഗ്രസ്, മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്

Advertisement

ന്യൂ ഡെൽഹി : രാജ്യത്ത് നിയമസഭ തിരഞ്ഞെടുപ്പു നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു പ്രവചനം. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. മധ്യപ്രദേശിൽ ബിജെപിക്ക് മുന്‍തൂക്കമെന്ന് റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോൾ പ്രവചനം . എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് മറ്റു  എക്സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം. മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

രാജസ്ഥാനിൽ
ടൈംസ് നൗ
ബിജെപിക്ക് 115 വചിക്കുന്നോൾ
കോൺഗ്രസിന് 65 സീറ്റാണ് നൽകുന്നത്.
സിഎൻഎൻ ന്യൂസ്–18
ബിജെപിക്ക്119 ഉം
കോൺഗ്രസിന് 74 സീറ്റും നൽകുന്നു.

ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ സർവ്വേ പ്രകാരം
കോൺഗ്രസ്:  86-106 സീറ്റകൾ നേടിയേക്കാം.
ബിജെപി: 80-100 വരെ കരസ്ഥമാക്കുമ്പോൾ
മറ്റുള്ളവർ:  9-18 വരെ സീറ്റുകളിൽ ജയിക്കുമെന്ന് പ്രവചിക്കുന്നു.

ജൻകിബാത് പോൾ പ്രകരം
ബിജെപി : 100–122
കോൺഗ്രസ് : 62–85 എന്നീ ക്രമത്തിൽ സീറ്റുകൾ നേടും.

മധ്യപ്രദേശിൽ
സിഎൻഎൻ ന്യൂസ്–18 പ്രകാരം
കോൺഗ്രസ് : 108 സീറ്റും
ബിജെപി:  119 സീറ്റും
മറ്റുള്ളവർ:  5 സീറ്റും നേടും.
റിപ്പബ്ലിക് ടിവി 
ബിജെപിക്ക് 118–130 വരെ സീറ്റുകൾ പ്രവചിക്കുന്നു.
കോൺഗ്രസിന്  97–107 സീറ്റുകളും
മറ്റുള്ളവർ   0-2 വരെയും സീറ്റുകൾ നൽകുന്നു.
ടിവി9
കോണ്‍ഗ്രസിന് 111–121 സീറ്റുകളും
ബിജെപിക്ക് ‘  106–116 സീറ്റും നൽകുന്നു.
മറ്റുള്ളവർ:  0

ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ
ബിജെപിക്ക്  106–116 സീറ്റും
കോൺഗ്രസിന് 111–121
മറ്റുള്ളവർ:  0–6 സീറ്റും പ്രവചിക്കുന്നു.

ഛത്തീഗഢിൽ
-ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ
കോൺഗ്രസിന്  40–50 സീറ്റുകളും
ബിജെപിക്ക് 36–46 വരെ സീറ്റുകളും പ്രവചികന്നു.

തെലങ്കാനയിൽ
ന്യൂസ്18 നടത്തിയ പ്രവചനപ്രകാരം
കോൺഗ്രസ് 56,
ബിആർഎസ് 58,
ബിജെപി:10,
എഐഎംഐഎം  5 എന്നിങ്ങനെയാണ് കണക്ക്.

ചാണക്യ പോൾ പ്രവചനപ്രകാരം
കോൺഗ്രസ് 67–78 വരെ സീറ്റുകൾ നേടും.
ബിആർഎസ്:  22–31
ബിജെപി:  6–9 എന്നിങ്ങനെയാണ് മറ്റ് കക്ഷികൾക്ക് നൽകിയിട്ടുള്ളത്.

റിപ്പബ്ലിക് ടിവി
കോൺഗ്രസ് : 68
ബിആർഎസ് : 46–56
ബിജെപി : 4–9 വരെ സീറ്റുകളാണ് കണക്കാക്കുന്നത്.

മിസോറമിൽ
ന്യൂസ്18
സോറം പീപ്പിൾസ് മൂവ്മെന്റ് 20 സീറ്റുകൾ നേടുമെന്ന് കണക്കാക്കുന്നു .
എംഎൻഎഫ്:  12
കോണ്‍ഗ്രസ്:  7
ബിജെപി:  1 എന്നിങ്ങനെയാണ് മറ്റ് പാർട്ടികൾക്ക് നൽകുന്ന സീറ്റുകൾ

Advertisement