ചട്ടംലംഘിച്ച്‌ വിദേശപണം സ്വീകരിച്ചു; രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസൻസ് റദ്ദാക്കി കേന്ദ്രം

ന്യൂഡൽഹി: കോൺഗ്രസ് അനുകൂല സന്നദ്ധ സംഘടനകളായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ലൈസൻസ് റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന് കാണിച്ചാണ് നടപടി.

ട്രസ്റ്റ് ചൈനീസ് സഹായം സ്വീകരിച്ചെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. സംഘടനകൾ വിദേശ പണം സ്വീകരിച്ചോ എന്നതിനെ കുറിച്ച്‌ അന്വേഷിക്കാൻ സിബിഐയെ നിയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം എന്നിവരാണ് ട്രസ്റ്റിലെ മറ്റു അംഗങ്ങൾ. സംഘടനകളെ കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാനായി 2020ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു.

Advertisement