ജല വിമാനത്താവളത്തിന് പ്രവർത്തന ലൈസൻസ് ലഭിച്ചു

ജിദ്ദ :റെഡ് സി ഡെസ്റ്റിനേഷനിൽ ‘ ‘ഉമ്മഹാത്’ ദ്വീപിലെ വാട്ടർ എയർപോർട്ടിന് പ്രവർത്തന ലൈസൻസ് ലഭിച്ചതായി റെഡ് സീ ഇന്റർനാഷണൽ അറിയിച്ചു. വ്യോമഗതാഗത സുരക്ഷയ്ക്കുള്ള സിവിൽ ഏവിയേഷന്റെ എല്ലാ ആവശ്യകതകളും പൂർത്തിയാക്കിയതിനുശേഷമാണിത്.

സൗദിയിലെ ജലവിമാനത്താവളത്തിനുള്ള ആദ്യ ലൈസൻസ് കൂടിയാണിത്. രാജ്യത്തെ ആഡംബര ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടി കൂടിയാണ്. സൗദിയിലെ ആദ്യത്തെ സീപ്ലെയിൻ ഓപറേറ്ററായ ഫ്ലൈഡ് സീ, സിവിൽ ഏവിയേഷനിൽ നിന്ന് ‘എയർ ഓപറേറ്റർ’ സർട്ടിഫിക്കറ്റും സുരക്ഷ ഓപറേറ്റിംഗ് സേവനങ്ങൾ നൽകാനുള്ള ലൈസൻസും നേടിയിട്ടുണ്ട്.

ചെങ്കടലിലെ മനോഹരമായ ‘ഉമ്മഹാത്’ ദ്വീപിലാണ് ജലവിമാനത്താളും സ്ഥിതി ചെയ്യുന്നത്. വ്യോമയാനവും ജല സൗന്ദര്യവും തമ്മിലുള്ള സവിശേഷമായ യോജിപ്പ് പ്രദർശിപ്പിക്കുന്നതാണിത്. വ്യോമയാന മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരം ഉറപ്പാക്കുന്നതിന് അതോറിറ്റിയുടെ ശ്രമങ്ങൾക്കൊപ്പം ചെങ്കടൽ ലക്ഷ്യസ്ഥാനം പദ്ധതികൾ ഉൾപ്പെടെ ‘വിഷൻ 2030’ പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദുവൈലെജ് പറഞ്ഞു

Advertisement