പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ
മാനഭംഗപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പന്മന.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ പോലീസ് പിടിയില്‍. പന്മന വില്ലേജില്‍ പുത്തന്‍ചന്ത പുതുവീട്ടില്‍ തെക്കതില്‍ ബാബുരാജ് (54) ആണ് ചവറ പോലീസ് അറസ്റ്റ്
ചെയതത്.

സ്‌കൂളിലേക്കുള്ള യാത്ര വേളയില്‍ ഓട്ടോറിക്ഷയില്‍ വച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍
ചെയ്യ്ത കേസിലാണ് ഇയാള്‍ പിടിയിലാകുന്നത്. ചവറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍ യു. പി നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ നൗഫല്‍ എ.എസ്.ഐ റൗഫ്, എസ്.സി.പി.ഒ സബീദ, സി.പി.ഒ രതീഷ്,
ഷെഫീക്ക് എന്നി വരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ
റിമാന്റ് ചെയ്തു.

Advertisement