എംടിക്ക് നവതിയുടെ യൗവനം, ഓളവും തീരവും ലാലിനും പ്രിയനുമൊപ്പം പുനര്‍ജനിക്കുന്നത് കാണാന്‍ എംടിയെത്തി

തൊടുപുഴ.നവതിയുടെ നിറവിലെത്തിയ മലയാളത്തിന്‍റെ പുണ്യം എംടിക്ക് സ്വന്തം സിനിമാ ലൊക്കേഷനിൽ പിറന്നാൾ വിരുന്ന്. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും സിനിമയുടെ ലൊക്കേഷനിലാണ് പിറന്നാളാഘോഷം നടന്നത്

സ്വന്തം സിനിമയുടെ ലൊക്കേഷനില്‍ ആയിരുന്നു എം ടിയുടെ 89ാം പിറന്നാളാഘോഷം. മോഹൻലാൽ, പ്രിയദർശൻ, സന്തോഷ് ശിവൻ, ദുർഗാ കൃഷ്ണ എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു. 1970 ൽ എംടിയുടെ തിരക്കഥയിൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും സിനിമ അരനൂറ്റാണ്ടിനു ശേഷം പുനഃസൃഷ്ടിക്കുന്ന തൊടുപുഴയ്ക്കടുത്തുള്ള ലൊക്കേഷനിലാണ് ആഘോഷം നടന്നത്.


കേക്ക് മുറിച്ചതിനുശേഷം എം ടി ഷൂട്ടിങ് സംഘത്തിനൊപ്പം പിറന്നാൾ സദ്യയും കഴിച്ചു. എംടിയുടെ നവതി വർഷം മലയാള സിനിമയ്ക്കാകെ ആഘോഷമാകും. അദ്ദേഹത്തിന്റെ 10 കഥകളാണ് ഒരുമിച്ചു സിനിമയാകുന്നത്. പത്തു തിരക്കഥയും എംടിയുടേതു തന്നെ.

Advertisement