തൊഴിലുടമയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിനെത്തിയ ജീവനക്കാരന് വി ഐ പി സുരക്ഷ

ശാസ്താംകോട്ട: തൊഴിലു ടമ യുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിനെത്തിയ ജീവനക്കാരന് വി ഐ പി സുരക്ഷ !’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയാണ് താൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയായ സുഹൃത്തിൻ്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിനായി ശാസ്താംകോട്ടയിലെത്തിയത്.നരേന്ദ്ര മോദിയുടെ സഹോദരൻ എന്ന പരിഗണനയിൽ സംസ്ഥാന പോലീസും സുരക്ഷാ സേനയും പഴുതച്ച സംരക്ഷണമാണ് അദ്ദേഹത്തിന് ഒരുക്കിയത്.
മുംബെയിലെ പ്രമുഖ വ്യവസായിയായ തേവലക്കര തെങ്ങും വിളയിൽ അലക്സാണ്ടർ പ്രിൻസ് വൈദ്യൻ്റെ മകൾ പ്രവീണയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനാണ് പ്രഹ്ലാദ് മോദി എത്തിയത്.പ്രിൻസിൻ്റെ സ്ഥാപനങ്ങളുടെ കൺസൾട്ടൻ്റാണ് ഇദ്ദേഹം .
കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ അദ്ദേഹം വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിൽ സന്ദര്‍ശനം നടത്തി.വൈകിട്ട് ആറിന് അലക്സാണ്ടറുടെ വീട്ടിലെത്തിയ അദ്ദേഹത്തെ കുടുംബാംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. അടുത്ത ദിവസം നടക്കുന്ന വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ശേഷം മാത്രമേ പ്രഹ്ലാദ് മോദി മടങ്ങൂ.

Advertisement