കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി


കരുനാഗപ്പള്ളി. തോണ്ടലില്‍ക്ഷേത്രത്തിനടുത്ത് വഴിയോരത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് തറയിൽമുക്കിനു സമീപം വീടിനോട് ചേർന്ന് നാട്ടുകാർ കണ്ടത്.പുല്ലിനിടയില്‍ മഴയില്‍ നനഞ്ഞ നിലയിലായിരുന്നു. സമീപത്തെ വീട്ടുകാര്‍ എടുത്ത് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി

കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement