കൊല്ലം പ്രാദേശിക ജാലകം

സ്വന്തംപിതാവിനെ വധിക്കാന്‍ ശ്രമിക്കുന്നത് കണ്ട സ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊല്ലം. സ്വന്തംപിതാവിനെ വധിക്കാന്‍ ശ്രമിക്കുന്നത് കണ്ട സ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഇരവിപുരംകൈയാലക്കല്‍ സക്കീര്‍ഹുസൈന്‍നഗര്‍ ഹാഷിര്‍(37)ആണ് പിടിയിലായത്. ഹാഷിര്‍ പിതാവിന്റെകഴുത്ത്മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആയല്‍വാസിയായ ജമീല കണ്ടിരുന്നു.

ഹാഷിര്‍

ഇതിനുള്ള വിരോധത്തിന് ജമീലയുടെവീട്ടില്‍ അതിക്രമിച്ച്കയറി ഇവരെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മുറിവേറ്റെങ്കിലും രക്ഷപ്പെട്ടു. ഈ സംഭവത്തിലാണ് അറസ്റ്റ്. ഇരവിപുരം എസ്എച്ച്ഒ വിവി അനില്‍കുമാര്‍, എസ്‌ഐമാരായ ജയോഷ്അരരുണ്‍ഡഷാ,സിപിഒ രതീഷ്‌മോന്‍,അഭിലാഷ്,അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

കരുനാഗപ്പള്ളി.ഹൈക്കോടതിയുടെ നിർദ്ദേശ്ശാനുസ്സരണം ജില്ലയിലെ വിവിധ കോടതികളിൽ കോവിഡ് അനുബന്ധ കേസ്സുകൾ, മറ്റ് വിവിധ പെറ്റിക്കേസ്സുകൾ എന്നിവയുടെ ദേശീയ അദാലത്ത് 2022 ജൂൺ 20 മുതൽ 26 വരെ നടക്കുകയാണ്
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇത്തരം പെറ്റിക്കേസ്സുകൾ കരുനാഗപ്പള്ളി ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് കോടതിയിൽ 2022 ജൂൺ 20 മുതൽ 26 വരെ തീയതികളിൽ അദാലത്തിൽ കുറഞ്ഞ ഫൈൻ അടച്ച് കേസ്സുകൾ തീർപ്പാക്കാവുന്നതാണ്. ഇത്തരം കേസ്സുകളിൽ ഉൾപ്പെട്ടവർ നേരിട്ടോ വക്കീൽ മുഖാന്തിരമോ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തി നിയമ നടപടികളിൽ നിന്നും മുക്തരാകുവാൻ താത്പര്യപ്പെടുന്നു

അഗ്നിപഥ് പദ്ധതി ഇൻഡ്യൻ പട്ടാളത്തിന്റെ യശസ് തകർക്കും ആർ. അരുൺ രാജ്

ശാസ്താംകോട്ട: കേന്ദ്ര സർക്കാർ പ്രതിരോധ സേനയിൽ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന അഗ്നിപഥ് പദ്ധതി ഇൻഡ്യൻ പട്ടാളത്തിന്റെ യശസ് തകർക്കുമെന്ന് യുത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജ് അഭിപ്രായപ്പെട്ടു. പദ്ധതിയിൽ ഉൾപെട്ടവരെ കാലാവധി പൂർത്തിയാക്കുമ്പോൾ ബി.ജെ.പി ആഫീസിന്റെ കാവൽകാരാക്കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ഇൻഡ്യൻ യുവാക്കളോടുള്ള കേ ന്ദ്ര സർക്കാരിന്റെ അവ ഹേളനയമാണന്നും ഇത് എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്നും അരുൺ മുന്നറിയിപ്പ് നൽകി.

രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്റ്റ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയഹെഡ് പോസ്റ്റാഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത്‌പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ, കല്ലട രമേശ്,കല്ലട വിജയൻ , പി.എം. സെയ്ദ് , ഗോകുലം അനിൽ,രവി മൈനാഗപ്പള്ളി, നിഥിൻ കല്ലട, വിദ്യാരംഭം ജയകുമാർ , സിജു കോശി വൈദ്യൻ, കെ.സോമൻ പിള്ള , കടപുഴ മാധവൻ പിള്ള , ജയൻ ഐശ്വര്യ, ചന്ദ്രൻ കല്ലട, അനിൽ പനപ്പെട്ടി, ടി. ജി.എസ് തരകൻ, ശാസ്താംകോട്ട ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. ജയശ്രീ രമണൻ , സുരേഷ് ചന്ദ്രൻ , വൈ.നജിം,എം.എ. സമീർ, ഐ.ഷാനവാസ്, റെജി മുതുപിലാക്കാട്, പി.ആർ. അനുപ് , ലോ ജു ലോറൻസ് ,തടത്തില്‍ സലിം, വിപിൻ സിജു, ഹാഷിം സുലൈമാൻ , റിജോ കല്ലട, ചിറക്കുമേൽ ഷാജി, ലാലി ബാബു, അബ്ദുൽ റഷീദ്, അബ്ദുൽ റഷീദ്, എം.വൈ. നിസാർ തുടങ്ങിയവർ നേതൃത്വം നൽകി

കരിയർ ഗൈഡൻസ് ശില്പശാലയും വ്യക്തിത്വ വികസന ക്ലാസ്സും

മൈനാഗപ്പള്ളി.വേങ്ങ കിഴക്ക് 21 93-ാം നമ്പർ NSS കരയോഗ മന്ദിരത്തിൽ കരിയർ ഗൈഡൻസ് ശില്പശാലയും വ്യക്തിത്വ വികസന ക്ലാസ്സും സംഘടിപ്പിച്ചു.കരയോഗം പ്രസിഡണ്ട് സി.മണിയൻ പിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം ട്രഷറർ ആർ.കെ.നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ജി.രാധാകൃഷ്ണപിള സ്വാഗതവും വൈസ് പ്രസിഡണ്ട് എ.ജയകുമാർ നന്ദിയും പറഞ്ഞു.

കേരള സർക്കാർ സ്കിൽ ഡെവലപ്മെൻ്റ് ഫാക്കൽറ്റി അംഗം ശ്രീ .വി .രമേശ് കുമാർ ക്ലാസ്സുകൾ നയിച്ചു.യൂണിയൻ സെക്രട്ടറി ശ്രീ. ദീപു, ആർ.സുരേന്ദ്രൻ പിള്ള,വനിതാസമാജം പ്ര സിഡണ്ട് മായാറാണി, സെക്രട്ടറി സുഷമ ആർ.സുരേന്ദ്രൻ പിള്ള എന്നിവർ സന്നിഹിതരായിരുന്നു .

വായന പക്ഷാചരണത്തിന് തുടക്കമായി

പോരുവഴി :- ചക്കുവള്ളി മിഴി ഗ്രന്ഥശാലയിൽ നേതൃത്വത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശപ്രകാരം വായന പക്ഷാചരണത്തിന് തുടക്കമായി. ജൂൺ 19 ന് തുടങ്ങി ജൂലൈ 07 വരെ നീണ്ട് നിൽക്കുന്ന പരിപാടികളളാണ് വളരാം നമുക്ക് വായനയിലൂടെ എന്ന പേരിൽ സംഘടിപ്പിക്കുന്നത് .ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം ലതാ രവി ഉദ്ഘാടനം ചെയ്തു.

ഹാരീസ് മുഹമ്മദ് അദ്ധ്യക്ഷനായി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ബി.ബിനീഷ് വായനദിന സന്ദേശം നല്കി. താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ ,ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, റ്റി എസ് നൗഷാദ്, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.

ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഏട്ടാമത് അന്തർദേശിയ യോഗാദിനാചരണം

ശാസ്താംകോട്ട : ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഏട്ടാമത് അന്തർദേശിയ യോഗാദിനാചരണത്തിന്റെ ഭാഗമായി സെവൻ കേരളാ ബറ്റാലിയന്റെ ജില്ലാതല ആഘോഷത്തിൽ സേവൻത് കേരള ബറ്റാലിയൻ എൻ.സി.സി കൊല്ലം യൂണിറ്റുകളിൽ നിന്നും നാന്നൂറ്റിയിരുപത്തിയഞ്ചോളം കേഡറ്റുകൾ പങ്കെടുക്കും.


യോഗാ ദിനാചരണത്തിൽ ശ്രീ.കോവൂർ കുഞ്ഞുമോൻ (എം. എൽ. എ കുന്നത്തൂർ)ഉദ്ഘാടനം നിർവഹിക്കും.
കമാൻന്റന്റ് ഓഫീസർ കേണൽ സന്ദീപ് ശർമ്മ (സെവൻ കേരള ബറ്റാലിയൻ NCC കൊല്ലം)
ജർമ്മനിയിൽ നിന്നുള്ള വിശിഷ്ടാഥിതി Mr.വിൻഫ്രീഡ്‌ റോത്, ഫാദർ ഡോക്ടർ. ജി എബ്രഹാം തലോത്തിൽ,ബോണിഫേഷ്യ വിൻസെന്റ് എന്നിവർ നേതൃത്വം നൽകും.

അർദ്ധരാത്രിയിൽ ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ ‘ഹോട്ടൽ തകർത്തു

കരുനാഗപ്പള്ളി.അർദ്ധരാത്രിയിൽ ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ ‘ഹോട്ടൽ തകർത്തു.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ കരുനാഗപ്പള്ളി പുതിയ കാവിലെ കലവറ ഹോട്ടലാണ് അക്രമിസംഘം ജെ.സി ബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഉടമസ്ഥനുമായി തർക്കം നിലനിൽക്കുന്നതിനിടയിലാണ് സംഭവം.

അർദ്ധ രാത്രിയിൽ മാരക ആയുധങ്ങളുമായെത്തിയ ഗുണ്ട സംഘം ഹോട്ടലിനകത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കാറിൽ തട്ടിക്കൊണ്ടുപോയ ശേഷമാണ് ഹോട്ടൽ തകർത്തത്. ഏഴ് മുറികളുള്ള 1300 ഓളം സ്ക്വയർ ഫീറ്റ് സ്ഥലത്തുണ്ടായിരുന്ന ഫർണിച്ചറുകളും യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു.കരുനാഗപ്പ ള്ളി സ്വദേശിനി സാമദീൻ്റെ ഉടമസ്ഥതയിലായിരുന്നു സ്ഥാപനം ‘ദേശീയപാത സ്ഥലമെടുപ്പമായി കരുനാഗപ്പള്ളിയിലെ രണ്ടാമത്തെ അക്രമസംഭവമാണിത്.

Advertisement