തെക്കന്‍ കേരളത്തില്‍ മയക്ക്മരുന്ന് വ്യാപാരം നടത്തുന്ന സുപ്രധാന കണ്ണികള്‍ കരുനാഗപ്പളളി പോലീസിന്‍റെ പിടിയില്‍

കരുനാഗപ്പളളി. അന്തര്‍ സംസ്ഥാന മയക്ക് മരുന്ന് സംഘത്തിലെ പ്രധാനികളായ രണ്ട് യുവാക്കളെ കരുനാഗപ്പളളി പോലീസ് ബംഗ്ലൂരുവില്‍ നിന്നും പിടികൂടി. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം കിഴക്ക് കുമ്പാരംകുന്ന് എന്ന സ്ഥലത്ത് തസ്നി മന്‍സിലില്‍ അന്‍വര്‍ (28), കരുനാഗപ്പളളി അയണിവേലി കുളങ്ങര മരു. തെക്ക് അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (21) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇക്കഴിഞ്ഞ ജൂണ്‍ നാലിന് ജില്ലയിലെ ഏറ്റവും വലിയ ലഹരി വേട്ടയില്‍ കുണ്ടറ സ്വദേശിയെ കരുനാഗപ്പളളി റെയില്‍വേ സ്റ്റേഷന് സമീപം നിന്നും പോലീസ് പിടികൂടിയിരുന്നു. ഇതിന്‍റെ തുടര്‍ അന്വേഷണത്തിലാണ് തെക്കന്‍ കേരളത്തിലേക്ക് എം.ഡി.എം.എ സപ്ലേ ചെയ്യുന്ന കണ്ണികളിലെ പ്രധാനികളായ യുവാക്കള്‍ പിടിയിലായത്.
വന്‍തോതില്‍ മയക്ക് മരുന്ന് കരുനാഗപ്പളളിയിലും പരിസര പ്രദേശത്തും എത്തി ചേരുന്നതിന്‍റെ ഉറവിടം കണ്ടെത്തി അമര്‍ച്ചെയ്യാന്‍ കൊല്ലം സിറ്റി പോലീസ് മേധാവി നാരായണന്‍. റ്റി. ഐ.പി.എസ് നല്‍കിയ നിര്‍ദ്ദേശാനുസരണം മയക്ക് മരുന്ന് ശൃഖലയെ അന്വേഷിച്ച് എത്തിയ പോലീസ് സംഘമാണ് യുവാക്കളെ ബംഗ്ലൂരുവില്‍ നിന്നും പിടികൂടിയത്.

ഞെട്ടിക്കുന്ന വിവരങ്ങളാണ് സംഘം കണ്ടെത്തിയത്. കേരളത്തില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും ബംഗ്ലൂരിവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന യുവാക്കളേയും മറ്റും മയക്ക് മരുന്നിന്‍റെ വിതരണ ശൃംഖലയിലെ ഇടനിലക്കാരാക്കിയാണ് മയക്ക് മരുന്നുകള്‍ കേരളത്തിലേക്ക് കടത്തുന്നത്. ബാംഗ്ലൂരില്‍ എത്തുന്ന വിദേശികള്‍ രഹസ്യ കേന്ദ്രങ്ങളില്‍ നിര്‍മ്മിച്ചെടുക്കുന്ന സിന്തറ്റിക്ക് ഡ്രഗ്ഗ് ഉള്‍പ്പെടെയുളള മരക മയക്ക് മരുന്ന് പാലക്കാട് സ്വദേശി വന്‍തോതില്‍ വാങ്ങി ശേഖരിച്ചാണ് കേരളത്തിലേക്ക് വിദ്യാര്‍ത്ഥികളേയും യുവാക്കളേയും കാരിയര്‍മാരാക്കി വിതരണം നടത്തി വരുന്നത്.

ഇവരുടെ അറസ്റ്റിലൂടെ മയക്ക് മരുന്ന് വിപണന ശൃംഖലയുടെ പ്രധാനികളാണ് പോലീസ് വലയിലായത്. കരുനാഗപ്പളളി എ.സി.പി. പ്രദീപ്കുമാറിന്‍റെ മേല്‍ നോട്ടത്തില്‍ കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അലോഷ്യസ് അലക്സാണ്ടര്‍, ശ്രീകുമാര്‍. ആര്‍, ജിമ്മി ജോസ്, ശരത്ചന്ദ്രന്‍, എ.എസ്.ഐ മാരായ നന്ദകുമാര്‍, ഷാജി മോന്‍, എസ്.സി.പി.ഒ രാജീവ് എന്നവരടങ്ങിയ സംഘമാണ് പ്രതികളെ ബാംഗ്ലൂരില്‍ നിന്നും പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

Advertisement