പടിഞ്ഞാറേകല്ലടയില്‍ പട്ടി കടിയേറ്റ് വയോധിക ഗുരുതരനിലയില്‍


പടിഞ്ഞാറേകല്ലട.പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നായകളുടെ ആക്രമണം അതിരൂക്ഷം. ഇന്ന് (13.06.22) രാവിലെ കുന്നുവള്ളിൽ ദേവീക്ഷേത്ര മൈതാനിയിൽ വച്ച്‌ ക്ഷേത്രത്തിലെ കഴകം കരിമ്പിൽ വീട്ടിൽ ആനന്ദവല്ലിയെ നായക്കൂട്ടം  ആക്രമിക്കുകയായിരുന്നു.  നായകൾ  തലയ്ക്കും മുഖത്തും കടിച്ച് മാരകമായി പരിക്ക് പറ്റിയ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്..
 .ശാസ്താംകോട്ട പോലീസ് എത്തിയാണ് മറ്റ് നടപടികൾ സ്വീകരിച്ചത്....

കാൽനടക്കാരേയും ബൈക്ക് യാത്രക്കാരേയും പിന്നാലെ പോയി ആക്രമിക്കുന്ന നായകൾ സ്കൂളിലേയ്ക്ക് പോകുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് കടുത്ത ഭയവും ഭിഷണിയുമാണ് ഉയർത്തുന്നത്..
നാട്ടിൽ സമാധാന ജീവിതത്തിന് തടസമാകുന്ന രൂക്ഷമായ നായ ശല്യത്തിന് ശാശ്വതമായ പരിഹാരത്തിന് അടിയന്തരമായി നമ്മുടെ പഞ്ചായത്ത് അധികാരികളും മറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കണമെന്നും, നിർദ്ധന മാതാവ് ശ്രീമതി.ആനന്ദവല്ലി അമ്മയുടെ ചികിത്സയ്ക്കാവശ്യമായ നടപടികളും സ്വീകരിക്കണമെന്നും, പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട അധികാരികൾ കണ്ണു തുറക്കണമെന്നും, ഇനിയും ഇതുപോലെ സംഭവങ്ങൾ ആവർത്തിക്കാതിരിണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisement