എല്ലാ ശ്രമവും വിഫലം, റോബർട്ട് മടങ്ങി, തേങ്ങലോടെ നാട്

മൺറോതുരുത്ത്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ശ്രമം വിഫലമാക്കി റോബർട്ട് മടങ്ങി.

കയ്യിലിരുന്നു പടക്കം പൊട്ടി ഗുരുതര നിലയിലായിരുന്ന യുവാവിന് ശസ്ത്രക്രിയക്കും ചികിൽസകൾക്കുമായി സുഹൃത്തുക്കൾ ധനസമാഹരണം നടത്തുന്നതിനിടെയാണ് വിധി അയാളെ തിരിച്ചു വിളിച്ചത്.

പെരിങ്ങാലം ഷാനു ഭവനിൽ പരേതനായ ജെറാൾഡിന്റെ മകനായ റോബർട്ടിന് (21) പെരിങ്ങാലം സ്വർഗാരോഹിത മാതാ പള്ളിയിലെ പാതിരാ കുർബാന ചടങ്ങുകൾക്കിടെ 16 ന് രാത്രി യാണ് അപകടം ഉണ്ടായത്. ഒരു കൈപ്പത്തി പൂർണ്ണമായി തകർന്നു തലക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിൽസക്ക് പണം സമാഹരിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും .

മൽസ്യത്തൊഴിലാളിയായിരുന്ന റോബർട്ട് നിരവധി ശ്രേദ്ധേയമായി വിഡിയോ ആൽബങ്ങൾ ചെയ്ത കലാകാരനാണ്.

ഷേർളി മാതാവ്. സഹോദരൻ ഷാനു സംസ്കാരം വെള്ളിയാഴ്ച രണ്ടിന് പെരുങ്ങാലം സ്വർഗാരോഹിത മാതാ പള്ളിയിൽ .

Advertisement