കേരളസർവകലാശാല ഇന്നത്തെ വാർത്തകൾ 22/02/22

എം.ബി.എ. (ഫുള്‍ടൈം) അഡ്മിഷന്‍ – അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുളള 2022-24 വര്‍ഷത്തെ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മെയ് 20 രാത്രി 10 മണി. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www. admissions. keralauniversity.ac.in) സന്ദര്‍ശിക്കുക.

പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു., ആഗസ്റ്റ് 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ എം.എ. ഹിന്ദി, സംസ്‌കൃതം, ഫിലോസഫി, മലയാളം, എം.എസ്‌സി. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സുവോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം. എന്നീ കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2022 ഏപ്രില്‍ 25, 27 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ 2020 സ്‌കീം – ഫുള്‍ടൈം ((യു.ഐ.എം. ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം) പരീക്ഷകള്‍ യഥാക്രമം മെയ് 4, 6 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്., ഒക്‌ടോബര്‍ 2021 (2013 സ്‌കീം), ബി.ടെക്., മെയ് 2021 (2008 സ്‌കീം) എന്നീ പരീക്ഷകളുടെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളുടെ ഇലക്‌ട്രോണിക് സര്‍ക്യൂട്ട്‌സ് ലാബ്, പ്രോഗ്രാമിംഗ് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ഏപ്രില്‍ 27, 28 തീയതികളില്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടക്കുന്നതാണ് . വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മേഴ്‌സിചാന്‍സിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (മേഴ്‌സിചാന്‍സ് – 2015, 2016 അഡ്മിഷന്‍സ്) പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ 27 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 29 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 30 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2022 മെയ് 3 മുതല്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356) (റെഗുലര്‍ – 2020 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഏപ്രില്‍ 25 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 27 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജര്‍മ്മന്‍ A1(Deutsch A1), ജര്‍മ്മന്‍ A2(Deutsch A2) – അപേക്ഷാത്തീയതി നീട്ടി

കേരളസര്‍വകലാശാല ജര്‍മ്മന്‍ പഠനവിഭാഗം നടത്തുന്ന ജര്‍മ്മന്‍ A1(Deutsch A1) കോഴ്‌സിനും ജര്‍മ്മന്‍ A2(Deutsch A2) എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജര്‍മ്മന്‍ A1(Deutsch A1) കോഴ്‌സ്: യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത, കോഴ്‌സ്ഫീസ്: 8000/-, കാലയളവ്: 80 മണിക്കൂര്‍ (2 മുതല്‍ 3 മാസം), സമയം: വൈകിട്ട് 5:30 മുതല്‍ 7:00 വരെ (തിങ്കള്‍ മുതല്‍ വ്യാഴം വരെ), ആകെ സീറ്റ്: 30

ജര്‍മ്മന്‍ A2(Deutsch A2) കോഴ്‌സ്: യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത & ജര്‍മ്മന്‍ Level/X തത്തുല്യ യോഗ്യത, കോഴ്‌സ്ഫീസ്: 9000/-, കാലയളവ്: 80 മണിക്കൂര്‍ (2 മുതല്‍ 3 മാസം), സമയം: രാവിലെ 7:30 മുതല്‍ 9:00 വരെ (ചൊവ്വ മുതല്‍ വെളളി വരെ), ആകെ സീറ്റ്: 30.

അപേക്ഷാഫീസ് 105 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് 105 രൂപയുമാണ്. (സര്‍വകലാശാല ക്യാഷ് കൗണ്ടറിലോ ഓണ്‍ലൈനായോ ഫീസ് അടയ്ക്കാവുന്നതാണ്). അപേക്ഷാഫോം സര്‍വകലാശാല ജര്‍മ്മന്‍ പഠനവിഭാഗത്തില്‍ നിന്നോ ഓണ്‍ലൈനായോ (https: //www. keralauniversity.ac.in/ dept/dept-home) ലഭ്യമാകുന്നതാണ്. അപേക്ഷകള്‍ 2022 ഏപ്രില്‍ 30 ന് വൈകിട്ട് 4:30 വരെ പാളയം സെനറ്റ്ഹൗസ് ക്യാമ്പസിലെ ജര്‍മ്മന്‍ പഠനവിഭാഗത്തില്‍ സ്വീകരിക്കുന്നതാണ്.

Advertisement