മദ്യപിച്ചെത്തി വീട് തീവെച്ച് നശിപ്പിച്ച ഗൃഹനാഥൻ അറസ്റ്റിൽ

ശാസ്താംകോട്ട : ഇരവിച്ചിറയിൽ മദ്യപിച്ചെത്തി വീട് തീവെച്ച് നശിപ്പിച്ച ഗൃഹനാഥൻ അറസ്റ്റിൽ.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ നിഥിൻ ഭവനിൽ മുരളി(47)യാണ് അറസ്റ്റിലായത്.ഏപ്രിൽ 5ന് രാത്രിയിലാണ് ഇയ്യാൾ വീടിന് തീ വച്ചത്.ഗൃഹോപകരണങ്ങളടക്കം വീട് പൂർണമായും കത്തിനശിച്ചു.ഈ സമയം ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല.ശാസ്താംകോട്ട ഫയർഫോഴ്സും ശൂരനാട് പോലീസും ചേർന്ന് ഏറെ സാഹസപ്പെട്ടാണ് തീയണച്ചത്.

മരം കയറ്റ തൊഴിലാളിയായ മുരളി പതിവായി മദ്യപിച്ച് എത്തിയ
ശേഷം ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതും വീട്ടുപകരണങ്ങൾ തല്ലിതകർക്കുന്നതും പതിവായിരുന്നു.സംഭവത്തിനു ശേഷം ഒളിവിലായിരുന്ന മുരളിയെ ഇന്നലെയാണ് അരിനല്ലൂരിൽ നിന്നും പോലീസ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ശൂരനാട്
ഗ്രേഡ് എസ്.ഐ ജേക്കബ്ബ്,സി.പി ഒ മാരായ ജയകുമാർ,പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisement