ശുദ്ധജലതടാകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നം വിലയിരുത്താൻ കേന്ദ്ര സംഘം നാളെ ശാസ്താംകോട്ടയില്‍

ശാസ്താംകോട്ട: ശുദ്ധജല തടാകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നം വിലയിരുത്താൻ കേന്ദ്ര സംഘം നാളെ ശാസ്താംകോട്ടയിലെത്തും.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ അ
ഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ജനപ്രതിനിധികളും പൊതുജനങ്ങളും അയി കേന്ദ്ര സംഘം ചർച്ച ചെയ്യും.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് വെറ്റ്ലാൻഡ് ബയോഡൈവേഴ്സിറ്റി നാഷണൽ പ്രോജക്ട് കോഡിനേറ്റർ സുജിത അശ്വതി, ടെക്നിക്കൽ ഓഫീസർ വാട്ടർ മാനേജ്മെന്റ് ഹർഷ് ഗോപിനാഥ്, എൻവിയോൺമെന്റ് സയൻടിസ്റ് ഡോക്ടർ ജൂഡ് ഇമാനുവൽ, സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റി പ്രോജക്ട് സയൻടിസ്റ്റ് മഞ്ജുഷ എന്നിവരാണ് നാളെ രാവിലെ പത്തിന് ശാസ്താംകോട്ട റസ്റ്റ് ഹൗസിൽ എത്തുന്നത്.

Advertisement