വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശം,സിപിഐക്ക് ക്രൈഡിറ്റെടുക്കലിന് മാത്രം താല്‍പര്യം

കൊച്ചി.വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശം

ഖേദത്തോടെ പറയേണ്ടി വരികയാണെന്ന് സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിൽ മന്ത്രി ആർ.ബിന്ദു

മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ല.പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നു.

വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിൽകൂടിയാണ് വിമർശനം.

സിപിഐയെ കടന്നാക്രമിച്ച് ആണ്സിപി എം ചർച്ച മുന്നേറിയത്. പട്ടയ മേള സി പി ഐ നേതാക്കൾ അഴിമതിക്ക് അരങ്ങാക്കി

റവന്യൂ വകുപ്പിൻ്റെ പേരിൽ നേതാക്കൾ പിരിവ് നടത്തുന്നു,നേട്ടങ്ങളുടെ ക്രെഡിറ്റടിക്കാനാണ് സിപിഐ ക്ക് ഉത്സാഹം.കുഴപ്പങ്ങൾ സി.പി.ഐ.എമ്മിൻ്റേത് മാത്രമാക്കുന്നു എന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Advertisement