വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ

Advertisement

കുന്നത്തൂർ : കുന്നത്തൂരിൽ വീടിന്റെ അടുക്കള വാതിൽ തള്ളി തുറന്ന് അകത്തു കയറി യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ.കുന്നത്തൂർ ഈസ്റ്റ്
ഗോപി ഭവനിൽ അർജുൻ (45) ആണ് പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ 9 ഓടെ ആയിരുന്നു സംഭവം.കുന്നത്തൂർ സ്വദേശിനിയായ 37 കാരിയെ ആണ് ഇയ്യാൾ അപമാനിച്ചത്.നൈറ്റി വലിച്ചു കീറുകയും പിടിവലിക്കിടയിൽ പ്രതിയുടെ നഖം കൊണ്ട് യുവതിയുടെ കഴുത്തിൽ പരിക്കേൽക്കുകയും ചെയ്തു.ശാസ്താംകോട്ട എസ്.ഐ അനൂപ്.കെ.പി, ഗ്രേഡ് എസ്.ഐ ഉണ്ണികൃഷ്ണ പിള്ള,സിപിഒ മാരായ അനീസ്,റാനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement