കുന്നത്തൂർ:കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായി ഹെൽത്ത് ഗ്രാൻ്റിൽ നിന്നുള്ള 55 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കുന്നത്തൂർ കുടുംബക്ഷേമ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനകർമ്മം ഉത്സവാന്തരീക്ഷത്തിൽ നടന്നു.കുന്നത്തൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് പി.റ്റി അനുപമ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്‌മി രഞ്ജിത്ത്,വൈസ് പ്രസിഡൻ്റ് ബി.ശിവശങ്കര പിള്ള,പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ റ്റി.എ സുരേഷ് കുമാർ,ലിഷ.എസ്,അശ്വതി.എസ്,ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എൽവിൻ ജോസ്,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീജ,മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.അജു,സെക്രട്ടറി ബോബി ഫ്രാൻസിസ്,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

































