30.1 C
Kollam
Monday 19th October, 2026 | 06:55:28 PM
Home News Breaking News അമേരിക്കയിലെ കുട്ടികൾക്ക് സ്പേസ് എക്സ് ഓഹരി സമ്മാനമായി നൽകുമെന്ന് മസ്ക്

അമേരിക്കയിലെ കുട്ടികൾക്ക് സ്പേസ് എക്സ് ഓഹരി സമ്മാനമായി നൽകുമെന്ന് മസ്ക്

അമേരിക്ക: അടുത്ത വർഷം മുതൽ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിന്റെ ഓരോ ഓഹരി വീതം സമ്മാനമായി നൽകുമെന്ന് ഇലോൺ മസ്കിന്റെ പ്രഖ്യാപനം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന നിരവധി സമ്മാനങ്ങളിൽ ആദ്യത്തേത് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ഓഹരി വിലയും വിപണിയിലെ അരങ്ങേറ്റവും സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ കുട്ടികൾക്ക് ഓഹരികൾ നൽകുന്നതിനുള്ള പ്രായപരിധി, അർഹതാ മാനദണ്ഡങ്ങൾ, പദ്ധതി നടപ്പാക്കുന്ന രീതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here