കൊച്ചി.കണ്ണൂരിലെ സ്കൂളിലെ ശുചിമുറിയില്‍ 10 വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.
ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ച വിധിയാണ് മരവിപ്പിച്ചത്. ശിക്ഷാവിധിക്കെതിരായ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ ശിക്ഷ മരവിപ്പിച്ചാണ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവനും കെ.വി. ജയകുമാറും ഉള്‍പ്പെട്ട ബെഞ്ച് ജാമ്യം അനുവദിച്ചത്.
പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ വ്യത്യസ്ത നിഗമനങ്ങൾ. ജാമ്യം കർശന ഉപാധികളോടെ
ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. അതിജീവിത താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
നേരത്തെ വിചാരണക്കോടതി പത്മരാജനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 1.5 ലക്ഷം രൂപ പിഴയും മരണംവരെ നീളുന്ന ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ.




























