29.2 C
Kollam
Friday 4th September, 2026 | 07:04:27 PM
Home News Local പ്രീ മെട്രിക് ഹോസ്റ്റലുകളിൽ പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു

പ്രീ മെട്രിക് ഹോസ്റ്റലുകളിൽ പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു

ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട,പോരുവഴി,കുന്നത്തൂർ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രശ്മി രഞ്ജിത് ഉദ്‌ഘാടനം ചെയ്തു.മൂന്ന് ഹോസ്റ്റലുകളിലുമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട 90 വിദ്യാർത്ഥികൾക്കാണ് സൗജന്യമായി താമസവും പഠനസൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ശിവപ്രസാദ്,മെഹറുന്നിസ ബീഗം,അംഗങ്ങളായ ബിന്ദു ചങ്കൂരേത്ത്,അസൂറാ അർത്തിയിൽ,നിഖിൽ മനോഹർ,അരവിന്ദ്.എം,അമൃതപ്രിയ. ബി.എസ്,ജയപ്രിയ എന്നിവർ സംസാരിച്ചു.പട്ടികജാതി വികസന ഓഫീസർ രാജീവ് നന്ദി പറഞ്ഞു