29.8 C
Kollam
Saturday 5th September, 2026 | 12:58:19 PM
Home News Local നിതിൻ രാജിൻ്റെ മരണം:കെപിഎംഎസ് ഭരണിക്കാവിൽപ്രതിഷേധ പ്രകടനം നടത്തി

നിതിൻ രാജിൻ്റെ മരണം:കെപിഎംഎസ് ഭരണിക്കാവിൽപ്രതിഷേധ പ്രകടനം നടത്തി

ശാസ്താംകോട്ട:കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നും, ദന്തൽ കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും, കേരളത്തിൽ നടക്കുന്ന പട്ടികജാതി പീഡനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെപി.എംഎസ്
കുന്നത്തൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം വി.രാധാകൃഷ്ണൻ ചിത്തിര ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എൻ.സത്യൻ അധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് രമേശൻ വട്ടവിള,സെക്രട്ടറി റ്റി.എൻ ശിവദാസൻ,പ്രസാദ് മലനട,കോവൂർ നാരായണൻ,രമണൻ കോവൂർ,മഹിള ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം രമ ആനന്ദ് എന്നിവർ സംസാരിച്ചു.